ചെമ്മനാട്: ജീവകാരുണ്യ പ്രവർത്തകൻ ചെമ്മനാട്ടെ കൊമ്പനടുക്കം കെ.ടി. അഹമ്മദ് (76) നിര്യാതനായി. ചെമ്മനാട് ജുമുഅത്ത് പള്ളിയിൽ മുഅദ്ദിനായിരുന്നു. ഭാര്യ: ബീഫാത്തിമ ചാല. മക്കൾ: അനീസ, കെ.ടി. സിറാജുദ്ദീൻ (ഖത്തീബ്, സുള്ള്യ സലഫി മസ്ജിദ്), സി.കെ. ത്വയ്യിബ് (ഇമാം, ചൂരി സലഫി മസ്ജിദ്), സി.കെ. അബ്ദുറഹ്മാൻ (കേരള സ്റ്റേറ്റ് വോളിബാൾ റഫറി). മരുമക്കൾ: അമീർ (മഞ്ചേശ്വരം), റഹ്മത്ത്, സി.എം. നിഷ (നെച്ചിപടുപ്പ്), കെ.എസ്. ഹാജറ (അണങ്കൂർ), യു.ഐ. ഹാജറ (പട്ള). സഹോദരങ്ങൾ: അബ്ദുറഹ്മാൻ ചിറാക്കൽ, സത്താർ ദേളി, ആയിഷ കൊമ്പനടുക്കം, പരേതരായ മുഹമ്മദ് ഏരിയാൽ, അബ്ദുൽ ഖാദർ പൊയിനാച്ചി, ഖദീജ ബാട്ട.