കുറ്റിക്കാട്ടൂർ: കുറൂഞ്ഞിയിൽ ദിനേശൻ (59) നിര്യാതനായി. ലാൻഡ് ട്രൈബ്യൂണലിൽനിന്ന് വിരമിച്ചതാണ്. രാഷ്ട്രീയ സ്വയംസേവക സംഘം കുന്ദമംഗലം ഖണ്ഡ് മുൻ സംഘചാലകും കേരള എൻ.ജി.ഒ സംഘ് സംസ്ഥാന വർക്കിങ് പ്രസിഡന്റും യുവമോർച്ച മുൻ മണ്ഡലം സെക്രട്ടറിയുമാണ്. ഭാര്യ: ജലജ (അധ്യാപിക, ഗവ. എച്ച്.എസ്.എസ് പുളിക്കൽ). മകൻ: അശ്വിൻ ദിനേശ്. പിതാവ്: പരേതനായ ചന്തപ്പായി. മാതാവ്: പരേതയായ മാളു. സഹോദരങ്ങൾ: വേലായുധൻ (റിട്ട. എക്സൈസ്), ബാലകൃഷ്ണൻ (റിട്ട. മെഡിക്കൽ കോളജ്), രാമചന്ദ്രൻ, മൈഥിലി, പ്രേമ. പരേതരായ ഭാസ്കരൻ, സുബ്രഹ്മണ്യൻ. സഞ്ചയനം വെള്ളിയാഴ്ച.