കുതിരവട്ടം: ‘അശ്വതി’യിൽ പാലത്തുംകുഴി ബാബു (68) നിര്യാതനായി. മാതൃഭൂമി റിട്ട. ജീവനക്കാരനാണ്. മാതൃഭൂമി നോൺ ജേണലിസ്റ്റ് യൂനിയൻ മുൻ വർക്കിങ് പ്രസിഡന്റും കുതിരവട്ടം ദേശപോഷിണി പബ്ലിക് ലൈബ്രറി മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു. കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ മലപ്പുറം ജില്ല പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സി.പി.എം മുൻ കുതിരവട്ടം ബ്രാഞ്ച് മെംബറുമായിരുന്നു. ദേശപോഷിണി കലാസമിതി അംഗം എന്ന നിലയിൽ നിരവധി നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. അച്ഛൻ: പരേതനായ പി.കെ. പെരച്ചുട്ടി (റിട്ട. മാതൃഭൂമി), അമ്മ: പരേതയായ പി.കെ. സരോജിനി. ഭാര്യ: വാകേരി പുറക്കാട്ടിരി രജനി. മക്കൾ: നിഖിൽ (മാതൃഭൂമി പ്രസ് എംപ്ലോയീസ് കോ-ഓപറേറ്റിവ് സൊസൈറ്റി), അഖിൽ (ബിസിനസ്- നിയോ ഇലക്ട്രിക്കൽസ്, ഡി.വൈ.എഫ്.ഐ. കുതിരവട്ടം യൂനിറ്റ് പ്രസിഡന്റ്, പാർട്ടി കുതിരവട്ടം സൗത്ത് ബ്രാഞ്ച് മെംബർ). സഹോദരങ്ങൾ: പി.കെ. പ്രകാശൻ (മാതൃഭൂമി, പാലക്കാട്), പ്രകാശിനി, പ്രമീള, പ്രമിത, പരേതരായ തങ്കമണി, ശോഭന. സഞ്ചയനം ബുധനാഴ്ച