നീലേശ്വരം: കലാ-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും ആദ്യകാല നാടക പ്രവർത്തകനുമായ ചിറപ്പുറം പാലക്കാട്ട് ചീർമക്കാവിന് സമീപത്തെ ഇ.വി. ചന്തു (94 -ഇ.വി.സി നിലേശ്വരം) നിര്യാതനായി. പടന്നക്കാട് എസ്.എൻ.ടി.ടി.ഐയിലെ റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ പരേതയായ ധനലക്ഷ്മി. മക്കൾ: ശരത് മോഹൻ (ലണ്ടൻ), ശിവകുമാർ (ആരോഗ്യ വകുപ്പ്), ശശികല (ബംഗളൂരു). മരുമക്കൾ: ദീപിക (കെ.എസ്.എഫ്.ഇ കണ്ണൂർ), സരിത (പയ്യന്നൂർ), തമ്പാൻ (ബംഗളൂരു).