തൃശൂര്‍: ദിവാന്‍ജിമൂല മേൽപാലത്തിന് താഴെ റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മുഖം തിരിച്ചറിയാനാവാത്ത വിധം പരിക്ക് പറ്റി ജനുവരി 21ന് പുലര്‍ച്ചെ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. 58 വയസ്സ് തോന്നിക്കുന്നയാൾ ചുവപ്പ് കരയോട് കൂടിയ വെള്ള മുണ്ടും മഞ്ഞ ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. വിവരം ലഭിക്കുന്നവർ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷന് -0487 2363608, ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് -9497987131 എന്നീ നമ്പറുകളിൽ അറിയിക്കണം.