കൊരട്ടി: കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യകാല സജീവ പ്രവർത്തകയും കർഷകത്തൊഴിലാളി യൂനിയൻ സമരങ്ങളിലെ മുന്നണിപ്പോരാളിയുമായിരുന്ന ആര്യാമ്പിള്ളി കാളി (94) നിര്യാതയായി. കൊരട്ടി, പെരുമ്പി, ജെ.ടി.എസ് പ്രദേശങ്ങളിൽ കർഷകത്തൊഴിലാളികളായ സ്ത്രീകളെ ഒരുമിച്ച് കൂട്ടാനും ഐക്യപ്പെടുത്തുവാനും 1970-75 കാലഘട്ടങ്ങളിൽ മുന്നിൽനിന്ന് സമരം ചെയ്തു. ഭർത്താവ്: മൂത്തേടത്ത് കണ്ടോതി. മക്കൾ: അയ്യപ്പൻ, ഉണ്ണി, വേലായുധൻ, ദേവകി, ചന്ദ്രിക.