പാലക്കാട്: കല്ലേക്കുളങ്ങര പരേതനായ പി.എൻ. ഗംഗാധരൻ നായരുടെ ഭാര്യ എലപ്പുള്ളി മാണിക്കത്ത് വീട്ടിൽ ലീല ജി. നായർ (റിട്ട. ചീഫ് മേട്രൺ, ഗോൾഡൻ റോക്ക് റെയിൽവേ ഹോസ്പിറ്റൽ, ട്രിച്ചി-93), ആനന്ദ് നഗർ തേർഡ് സ്ട്രീറ്റ് കൃഷ്ണകൃപ വീട്ടിൽ നിര്യാതയായി. മക്കൾ: പരേതനായ എം.ജി. പദ്മമോഹൻ, എം.ജി. അച്യുതപ്രസാദ് (റിട്ട. ചീഫ് കൺട്രോളർ, സൗത്തേൺ റെയിൽവേ പാലക്കാട്), ഡോ. സുധ ഹരിനന്ദൻ (ഷാർജ). മരുമക്കൾ: ശ്യാമളാദേവി (റിട്ട. ഏജീസ് ഓഫിസ്, ചെന്നെ), പരേതയായ ആർ. മിനി, വി.എ. ഹരിനന്ദൻ (ഷാർജ). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.