പൊന്നാനി: അടച്ചിട്ട സ്കൂൾ ഗേറ്റിന് മുകളിലൂടെ പുറത്തേക്ക് ചാടുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. വട്ടംകുളം ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി അഫ്രാസ് സിനാൻ (16) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം സ്കൂളിന്റെ പിറകുവശത്തെ ഗേറ്റിന് മുകളിലൂടെ മറ്റു വിദ്യാർഥികൾക്കൊപ്പം പുറത്തേക്ക് ചാടിയതിനെത്തുടർന്ന് കാലിൽ പൊട്ടലുണ്ടായിരുന്നു. ഹൃദയസംബന്ധമായ അസുഖമുള്ള വിദ്യാർഥി തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീട്ടിലേക്ക് കൊണ്ടുവന്ന ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം.
എടപ്പാൾ ബിയ്യം സ്വദേശി എം.എ. അൻവറിന്റെ മകനാണ്. മാതാവ്: സബീന. സഹോദരി: അനീന.