മാനന്തവാടി: വരടിമൂല പരേതനായ വില്ലം കൊല്ലി കൃഷ്ണൻ നായരുടെ ഭാര്യ നാരായണിയമ്മ (93) നിര്യാതയായി. മക്കൾ: വേണുഗോപാൽ (റിട്ട. കണ്ടക്ടർ കെ.എസ്.ആർ.ടി.സി. മാനന്തവാടി), സുലോചന (റിട്ട. അധ്യാപിക അംഗൻവാടി), സൗദാമിനി, ഭാനുമതി, വനജാക്ഷി (റിട്ട. പ്രധാനാധ്യാപിക എൻ.എം.എൽ.പി. വള്ളിയൂർക്കാവ്, മുൻ ഗ്രാമ പഞ്ചായത്തംഗം). മരുമകൻ: ദാമോദരൻ നായർ, ശശീന്ദ്രൻ കാവണ, വിജയൻ തുണ്ടത്തിൽ (റിട്ട. ജീവനക്കാരൻ സഹകരണ ബാങ്ക്, പനമരം), സുഷമ, പരേതനായ രാഘവൻ നായർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.