അഴീക്കോട്: ഐശ്വര്യയിൽ പരേതരായ ഒ. ഗോവിന്ദൻ നമ്പ്യാരുടെയും ടി.കെ. ശാരദ ടീച്ചറുടെയും മകൻ ടി.കെ. ജയചന്ദ്രൻ (57) മുംബൈയിൽ നിര്യാതനായി. മുൻ ഇന്ത്യൻ നേവി, സർ രഹമൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീമെൻസ് ട്രെയിനിങ് ഉദ്യോഗസ്ഥനാണ്. ഭാര്യ: ഇ.പി. ജയ (മുണ്ടയാട്). മകൾ: മേഘ്ന. മരുമകൻ: ജിബിൻ. സഹോദരങ്ങൾ: ഉമേശൻ (മുൻ ഇന്ത്യൻ നേവി), മുരളി, ഗോപിനാഥൻ (അനശ്വര ഓട്ടോ കൺസൽട്ടന്റ്), സുധി (മെഡിക്കൽ റെപ്പ്, ചെയർമാൻ മലബാർ ദേവസ്വം തലശ്ശേരി ഡിവിഷൻ), രഘുനാഥൻ (ഷൈൻസ് മെഡിക്കൽസ്, കണ്ണപുരം). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മുംബൈയിൽ.