പൂജപ്പുര: മുടവൻമുഗൾ, വട്ടവിള വി.പി.എസ് 258ൽ സോമശേഖരൻ നായർ (88) നിര്യാതനായി. സോമശേഖരൻ നായരുടെ ഭാര്യ ഭഗവതിക്കുട്ടിയമ്മ കഴിഞ്ഞയാഴ്ചയാണ് മരിച്ചത്. മക്കൾ: അജയകുമാർ (രമേശൻ -സി.പി.എം ഉള്ളൂർക്കോണം ബ്രാഞ്ച് സെക്രട്ടറി, കേരള കർഷക സംഘം കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം), ഉദയകുമാർ (റിട്ട. എസ്.ബി.ഐ), സുനിൽകുമാർ, കൃഷ്ണകുമാർ, പരേതരായ ജയകുമാർ, സുരേഷ് കുമാർ, അനിൽ കുമാർ. മരുമക്കൾ: ശോഭന കെ, ശ്രീകുമാരി, ഗീത, അനിത, ശ്രീജ, കവിത. സഞ്ചയനം 28ന് രാവിലെ 8.30ന്.