കുന്നംകുളം: നഗരസഭ മുൻ കൗൺസിലർ കാർത്തുള്ളി കെ.വി. കൃഷ്ണൻ (പ്രഭാകരൻ -85) നിര്യാതനായി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കുന്നംകുളം കോഓപറേറ്റീവ് അർബൻ ബാങ്ക് ഡയറക്ടർ, എസ്.എൻ.ഡി.പി യൂനിയൻ ശാഖ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പത്മാവതി. മക്കൾ: ഷിജ, ഷാജൻ (ബിസിനസ് മുംബൈ),അഡ്വ. ഷാനി. മരുമക്കൾ: ശ്രീകുമാർ (റിട്ട. നേവി ഉദ്യോഗസ്ഥൻ), ധന്യ (അധ്യാപിക), എം.പി. പ്രസി (അധ്യാപിക ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.