ബീച്ചിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു
ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മണത്തല ബേബി റോഡ് പരേതനായ തന്നിശ്ശേരി ശങ്കരന്റെ മകൻ പ്രേമന്റേതാണ് (46) മൃതദേഹം. രണ്ടു ദിവസം മുമ്പാണ് ഇദ്ദേഹത്തെ കാണാതായത്. ചൊവ്വാഴ്ച രാവിലെയാണ് ദ്വാരക ബീച്ചിൽ കരക്കടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ്. മാതാവ്: തങ്ക. സഹോദരങ്ങൾ: മണി, തനുജ, വിജയൻ, ബാലകൃഷ്ണൻ. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ് േമാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.