തിരുനാവായ: സൗത്ത് പല്ലാർ ചുണ്ടിക്കൽ ഭാഗത്ത് താമസിക്കുന്ന കിഴക്കേതൊടി മണിയുടെ മകൻ പ്രമോദ് (30) ദുബൈയിൽ നിര്യാതനായി. ന്യൂമോണിയ ആയിരുന്നു. ദുബൈയിൽ ഓഫിസ് സ്റ്റാഫായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഏക മകൻ സാത്വികിന്റെ ആദ്യ ജന്മദിനം ആഘോഷിക്കാൻ നാട്ടിൽ വന്ന് പോയത്. ഭാര്യ: അർച്ചന. മാതാവ്: പ്രസന്ന. സഹോദരൻ: പ്രവീൺ.