കാസര്‍കോട്: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയും മാര്‍സ് ജനറല്‍ ട്രേഡിങ് കമ്പനിയില്‍ കമേഴ്ഷ്യല്‍ മാനേജറുമായിരുന്ന തായലങ്ങാടിയിലെ മമ്മുഞ്ഞി അബ്ദുല്‍ ഖദീര്‍ (74) ദുബൈയിൽ നിര്യാതനായി. മമ്മുഞ്ഞി ഹാജിയുടെ മകനാണ്. ഭാര്യ: എന്‍.എ. റാബിയ. മക്കള്‍: ആയിഷത്ത് റംസിയ, മുഹമ്മദ് ഷഫ്റി, അബ്ദുല്ല റഷറി. മരുമക്കള്‍: ഷഫ്ഖത് ബഷീര്‍ ദുബൈ, ഡോ. നുഹ്മ, റിസാസ (എം.ബി.ബി.എസ് വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്, ഷുക്കൂര്‍, ഹനീഫ, മറിയംബി, പരേതരായ മൊയ്തീന് കുട്ടി, അബ്ദുല്ല കുഞ്ഞി.