ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ ചെങ്ങളായി ചെമ്പിലേരിയിലെ വി. ശ്രീനിവാസൻ (60) നിര്യാതനായി. പരേതരായ വി. കുഞ്ഞിരാമന്റെയും (റിട്ട. അധ്യാപകൻ) നാരായണിയുടെയും മകനാണ്. ഭാര്യ: പി. അനിത (പ്രധാനാധ്യപിക, ചുഴലി എ.എൽ.പി സ്കൂൾ). മക്കൾ: രാഹുൽ (യൂനിയൻ ബാങ്ക്, മുംബൈ), അതുല്യ (വിദ്യാർഥിനി). സഹോദരങ്ങൾ: നളിനി (കല്ല്യാട്), ചന്ദ്രമതി (എടക്കാട്), ലളിത (മക്രേരി), ശ്രീഗണേഷ് (ഫോട്ടോ ഹൗസ്, ശ്രീകണ്ഠപുരം), പരേതയായ ഓമന (എടക്കാട് ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ.