മൈലമ്പാടി: സി.പി.എം നേതാവും ടൗൺ ബാങ്ക് ജീവനക്കാരനുമായ മുള്ളംപൊയിൽ താമസിക്കുന്ന കെ.പി. ശിവദാസൻ (71) നിര്യാതനായി. പറയഞ്ചേരി മുൻ ലോക്കൽ കമ്മിറ്റി അംഗം, മൈലമ്പാടി മുൻ ബ്രാഞ്ച് സെക്രട്ടറി, നെല്ലിക്കോട് ലോക്കൽ മുൻ വളന്റിയർ ക്യാപ്റ്റൻ, കർഷകത്തൊഴിലാളി യൂനിയൻ ടൗൺ ഏരിയ കമ്മിറ്റി അംഗം, പറയഞ്ചേരി മേഖല പ്രസിഡന്റ്, സി.പി.എം മൈലമ്പാടി നോർത്ത് ബ്രാഞ്ച് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ. ഭാര്യ: ചിത്രലേഖ (അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ മൈലമ്പാടി നോർത്ത് യൂനിറ്റ് പ്രസിഡന്റ്). മക്കൾ: രാകേഷ് (സി.പി.എം മൈലമ്പാടി നോർത്ത് ബ്രാഞ്ച് അംഗം), സുർജിത്ത് (സി.പി.എം മൈലമ്പാടി നോർത്ത് ബ്രാഞ്ച് അംഗം, ഡി.വൈ.എഫ്.ഐ പറയഞ്ചേരി മേഖല പ്രസിഡന്റ്), അനൂജ് ഗോപി. മരുമക്കൾ: നീതു, ദൃശ്യ. സഹോദരങ്ങൾ: കെ.പി. ബേബിദാസ്, ബേബി ഗിരിജ, പരേതരായ അജയകുമാർ, ഘോഷ് കുമാർ.