കുന്ദമംഗലം: കോൺഗ്രസ് നേതാവ് കുരിക്കത്തൂർ വൽസ നിലയത്തിൽ വി. ഗോവിന്ദൻ നായർ (85) നിര്യാതനായി.
മുൻ കെ.പി.സി.സി അംഗം, കുന്ദമംഗലം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, കർഷക കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ്, മിൽമ സി.എം.എസ് യൂനിയൻ ഡയറക്ടർ, പെരുമണ്ണാമൂഴി ഇറിഗേഷൻ പ്രോജക്ട് ഉപദേശക സമിതി അംഗം, കുന്ദമംഗലം അർബൻ കോഓപറേറ്റിവ് സൊസൈറ്റി, കുന്ദമംഗലം മേഖല കാർഷിക വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി എന്നിവയുടെ സ്ഥാപക പ്രസിഡൻറ്, കുന്ദമംഗലം കോഓപറേറ്റിവ് റൂറൽ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സത്യഭാമ (ചാത്തമംഗലം റിട്ട. കോഓപറേറ്റിവ് ബാങ്ക്). മക്കൾ: വൽസകുമാർ (കോഴിക്കോട് മെഡി. കോളജ് റേഡിയോതെറപ്പി വിഭാഗം), സതീഷ് കുമാർ ( കോൺഗ്രസ് പെരുവയൽ ബ്ലോക്ക് ജനറൽ സെക്ര), ഷൈമ (കുവൈത്ത്). മരുമക്കൾ: ജിനി ( അംഗൻവാടി വർക്കർ), ഇന്ദു(ബീവറേജസ് കോർപറേഷൻ), പ്രത്യുമ്നൻ(കുവൈത്ത്). സഹോദരങ്ങൾ: പരേതരായ കാർത്യായനി അമ്മ, കല്യാണി അമ്മ, ബാലകൃഷ്ണൻ നായർ. സഞ്ചയനം ഞായറാഴ്ച.