പെരിങ്ങാടി: ചാലക്കര ഫ്രഞ്ച് പെട്ടിപ്പാലത്തിന് സമീപമുള്ള എം.എൽ.എ റോഡിൽ കുളിർമയിൽ പെരിങ്ങാടി വേലായുധൻ മൊട്ടയിലെ ഗ്രീൻ ഹൗസ് ബഷീർ (70) നിര്യാതനായി. ദീർഘകാലം കുവൈത്തിൽ ഹൗസ് ഹോൾഡ്, ഹോട്ടൽ വ്യാപാര മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പരേതരായ മാടോളിൽ മമ്മുവിന്റെയും പാറലത്ത് നബീസയുടെയും മകനാണ്. ഭാര്യ: തില്ലേരി പുതിയ വീട്ടിൽ ഫൗസിയ (കുളിർമ). മക്കൾ: ഫെബിന, ഫെമിന (കുവൈത്ത്), ഫെബീർ (കുവൈത്ത്). മരുമക്കൾ: ഖലീൽ, അജ്മൽ കോഴിക്കോട് (കുവൈത്ത്). സഹോദരങ്ങൾ: റഫീഖ്, നസീമ, പരേതരായ ഗഫൂർ, റഫ്ക്ക.