തളിപ്പറമ്പ്: നോർത്ത് കുപ്പം സി.എച്ച് നഗറിലെ പുളുക്കൂൽ മുഹമ്മദ്കുഞ്ഞി (67) നിര്യാതനായി.
കൊട്ടില ഓണപ്പറമ്പ സ്വദേശിയാണ്.
അബൂദബിയിൽ ദീർഘകാലം പ്രവാസിയായും നോർത്ത് കുപ്പം ഖാദിമുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി യു.എ.ഇ ചാപ്റ്റർ ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു.
ഭാര്യ: എം. ആമിന. മക്കൾ: ജാഫർ (കസിൻസ് കിഡ്സ് ഷോപ്പ്), ഇർഷാദ് (ദുബൈ), താഹിറ, ഷഹന ജാസ്മിൻ. മരുമക്കൾ: സുഹൈറ (വായാട്), പി.വി. സൈഫുദ്ദീൻ (എറന്തല), ബഷീർ ഹുദവി (പെരുവണ).