മേപ്പയൂർ: കണിയാംകണ്ടി കെ.സി.കെ. കൃഷ്ണൻ (72) നിര്യാതനായി. സി.ഐ.എസ്.എഫിലെ റിട്ട. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായിരുന്നു. കർഷക കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡന്റ്, സേവാദൾ മുൻ മണ്ഡലം ഓർഗനൈസർ, അയിമ്പാടി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്, എക്സ് സർവിസ്മെൻ ഇരിങ്ങത്ത് യൂനിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. വിളയാട്ടൂർ മൂട്ട പറമ്പിലെ പരേതനായ സ്വാതന്ത്ര്യസമര സേനാനി പി.ആർ. നമ്പ്യാരുടെ മകനാണ്. മാതാവ്: പരേതയായ അമ്മു അമ്മ. ഭാര്യ: കാർത്ത്യായനി അമ്മ. മക്കൾ: സത്യനാഥൻ, സുഭാഷ് (ഇരുവരും റിട്ട. ഇന്ത്യൻ ആർമി). മരുമക്കൾ: രേഷ്മ (മണിയൂർ), നിഷിത (ചെമ്മരത്തൂർ). സഹോദരങ്ങൾ: കെ.കെ. നാരായണൻ (റിട്ട. ആർമി, ഹോം ഗാർഡ് പയ്യോളി പൊലീസ്), വത്സല (വിളയാട്ടൂർ), ഇന്ദിര (കാരയാട്), പരേതയായ പത്മിനി.