ഏഴിലോട്: എടാട്ട് താമരംകുളങ്ങരയിലെ ഐന്മൽ വീട്ടിൽ സരോജിനി (70) നിര്യാതയായി. സ്വാതന്ത്ര്യ സമര സേനാനി പരേതനായ മുത്തത്യൻ വീട്ടിൽ ചിണ്ടന്റെയും ഐമ്മൽ വീട്ടിൽ കല്യാണിയുടെയും മകളാണ്. സഹോദരങ്ങൾ: ദേവകി (വിളയാങ്കോട്), ദാക്ഷായണി ,നാരായണി, സാവിത്രി, പരേതരായ ദാമോദരൻ, ജനാർദനൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തിൽ.