കണ്ണൂർ: നേത്രരോഗ വിദഗ്ധൻ തളാപ്പ് ശ്രീനിധിയിൽ ഡോ. ബി.വി. ഭട്ട് (75) നിര്യാതനായി. കണ്ണൂർ അശോക ഹോസ്പിറ്റൽ, തളിപ്പറമ്പ് നേത്ര ജ്യോതി ഐ ഹോസ്പിറ്റൽ എന്നിവയുടെ സ്ഥാപക പാർട്ണറാണ്. അർബുദബാധയെ തുടർന്ന് കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ഞായറാഴ്ച രാവിലെയാണ് അന്ത്യം. മംഗളൂരു സ്വദേശിയായ ഡോ. ബി.വി. ഭട്ട് അമ്പത് വർഷമായി കണ്ണൂരിൽ നേത്രചികിത്സ രംഗത്തുണ്ട്. അസുഖബാധയെ തുടർന്ന് തളാപ്പിലെ വസതിയിൽ വിശ്രമത്തിലായിരുന്നു.
മേപ്സ് കേരള പ്രസിഡന്റ്, മലബാർ കാൻസർ കെയർ സൊസൈറ്റി കണ്ണൂർ വൈസ് പ്രസിഡന്റ്, കേരള ഹവ്യക മഹാസഭ വൈസ് പ്രസിഡന്റ്, കേരള സൊസൈറ്റി ഓഫ് ഒഫ്ത്താൽമിക് സർജൻ പ്രസിഡന്റ്, ക്യൂ.പി.എം.പി.എ കേരള പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മക്കൾ: ഷോ. അരവിന്ദ് ഭട്ട് (അശോക ഹോസ്പിറ്റൽ, കണ്ണൂർ), ധന്യ ഗിരീഷ് (മൈസൂരു). മരുമക്കൾ: ഡോ. സുചിത്ര ഭട്ട് (അശോക ഹോസ്പിറ്റൽ, കണ്ണൂർ), ഗിരീഷ് (എൻജിനീയർ, മൈസൂരു).സംസ്കാര ചടങ്ങുകൾക്കായി തിങ്കളാഴ്ച പുലർച്ച നാലിന് ഭൗതികശരീരം സ്വദേശമായ മംഗളൂരു പുത്തൂരിലേക്ക് കൊണ്ടുപോകും.