പഴയങ്ങാടി: കുളപ്പുറത്തെ തെക്കടവൻ വീട്ടിൽ അജയകുമാർ (46) നിര്യാതനായി. ഇന്ത്യൻ ആർമിയിൽ നിന്ന് റിട്ടയർ ചെയ്തതായിരുന്നു. പരേതനായ കരുണാകരൻ- തെക്കടവൻ വീട്ടിൽ കാർത്ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: എ.വി. സുകന്യ (എടാട്ട്). മക്കൾ: അനുഗ്രഹ, ആഗ്രഹ(വിദ്യാർഥികൾ, കേന്ദ്രീയ വിദ്യാലയം പയ്യന്നൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് കുളപ്പുറം പൊതു ശ്മശാനത്തിൽ.