കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്സിറ്റി റിട്ട. സെക്ഷൻ ഓഫിസർ ജാഫർഖാൻ കോളനി ജെയിസ് വീട്ടിൽ ടി. ജോസഫൈൻ (70) നിര്യാതനായി. ഭർത്താവ്: കെ.ഡി. ജോസഫ് (റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയർ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്). മക്കൾ. ജോത്സന (നഴ്സ്, ആസ്ട്രേലിയ), ജെയിസൺ (കായികാധ്യാപകൻ, വയനാട് അച്ചൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: വിൻസി ചാക്കോ (ഫിസിയോ തെറപ്പിസ്റ്റ്, ആസ്ട്രേലിയ), അജിഷ (കായിക അധ്യാപിക, ചെറുവറ്റ പീസ് ഇന്റർ നാഷനൽ സ്കൂൾ). സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ 9.30ന് കോഴിക്കോട് ചെറൂട്ടി നഗറിലെ ലയൺസ് ക്ലബ് ഹാളിൽ നിന്ന് തുടങ്ങും. സംസ്കാരം 12.15ന് കൂടത്തായി ഉണിത്തിറാം കുന്ന് സെമിത്തേരിയിൽ.