വടകര: കൈവേരി വണ്ണത്തിൽ വീട്ടിൽ വി.എ. നാണുവൈദ്യർ (89) നിര്യാതനായി. ആര്യ വൈദ്യനും നരിപ്പറ്റ യു.പി സ്കൂൾ സംസ്കൃത അധ്യാപകനും മുൻ സി.പി.എം കൈവേലി, എ.കെ.ജി നഗർ ബ്രാഞ്ചു മെംബറും ആയിരുന്നു. ഭാര്യ: ശാന്ത (റിട്ട. അധ്യാപിക, ചീക്കോന്ന് യു.പി സ്കൂൾ). മക്കൾ: സുരേഷ് (സീനിയർ മാനേജർ, ഫിൻകെയർ കണ്ണൂർ), ദിനേശൻ (റിട്ട. അധ്യാപകൻ ചീക്കോന്ന് യു.പി സ്കൂൾ). മരുമക്കൾ: പ്രീത, സന്ധ്യ. സഹോദരങ്ങൾ: ഗോവിന്ദൻ വൈദ്യർ, കണാരൻ, പരേതരായ സുധാകരൻ, രാഘവൻ, കോരൻ, മാത, ദേവി, മൈഥിലി. സഞ്ചയനം ബുധനാഴ്ച.