ആനക്കര: മണ്ണിയം പെരുമ്പലം കോറാട്ട് തെക്കേതിൽ കെ.ടി. ഗോപാലകൃഷ്ണൻ (71 - റിട്ട. സി.ആര്.പി.എഫ് ജോയിന്റ് അസി. ഡയറക്ടർ) നിര്യാതനായി. മണ്ണിയം പെരുമ്പലം പൗരസംഘം വായനശാല സെക്രട്ടറി, അയ്യപ്പൻ കാവ് ഭഗവതി ക്ഷേത്ര കമ്മിറ്റി സെക്രട്ടറി, ആനക്കര പഞ്ചായത്ത് ലൈബ്രറി നേതൃസമിതി അംഗം, സി.പി.എം മണ്ണിയം പെരുമ്പലം ബ്രാഞ്ച് കമ്മിറ്റിയംഗം എന്നീ രംഗങ്ങളിൽ ദീർഘകാലമായി സാന്നിധ്യമുള്ള വ്യക്തിയാണ്. ഭാര്യ: രമണി. മകൻ: ശ്രീരാഗ്. മരുമകള്‍: പത്മജ.