കാഞ്ഞങ്ങാട്: കോൺഗ്രസ് നേതാവ് രാവണേശ്വരം തണ്ണോട്ടെ കെ. കുഞ്ഞമ്പു (84) നിര്യാതനായി. ദീർഘകാലം അജാനൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റായിരുന്നു. ഉദുമ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്, കോട്ടച്ചേരി കോഓപറേറ്റിവ് മാർക്കറ്റിങ് സൊസൈറ്റി ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. ഭാര്യ: നാരായണി. മക്കൾ: രാജൻ, ലീന, എ.വി. മധു (ഷാർജ ഇന്ത്യൻ അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗം), ബേബി ഉഷ, സുനിൽ (ഗൾഫ്). മരുമക്കൾ: കൃഷ്ണൻ, രവി, അനിത, സരിത, വാണി. സഹോദരങ്ങൾ: കോമൻ, കണ്ണൻ, കെ.വി. കുഞ്ഞിരാമൻ (ചെയർമാൻ, സനാതന ആർട്സ് ആൻഡ് സയൻസ് കോളജ്, കോട്ടപ്പാറ), മാണി, ജാനകി, നാരായണി, ലക്ഷ്മി തമ്പാൻ (കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം).