കാസർകോട്: നെല്ലിക്കുന്നിലെ പരേതനായ ബി.എം. മൊയ്തീൻകുട്ടി-ഫാത്തിമ ദമ്പതികളുടെ മകൻ അബ്ദുൽ ഹമീദ് (54) സൗദിയിൽ നിര്യാതനായി. ജോലിസ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൊഗ്രാൽ പുത്തൂരിലാണ് താമസം. ഭാര്യ: സുബൈദ മൊഗ്രാൽ പുത്തൂർ. മക്കൾ: ആബിദ (പ്ലസ് ടു വിദ്യാർഥിനി), അസിത, അഫിത. സഹോദരങ്ങൾ: റാബിയ, അബ്ദുൽ അസീസ് (വ്യാപാരി), അബ്ദുൽ റഷീദ്, അബ്ദുൽ ജലീൽ (ഇരുവരും അബൂദബി), ഖലീൽ, അബ്ദുൽ സത്താർ, സമീർ (മൂവരും ദുബൈ), ഹാജറ, നസീറ. സൗദിയിൽതന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.