ഇരിട്ടി: ചാവശ്ശേരിയിലെ പി.കെ.സി. മമ്മു (82) നിര്യാതനായി. പഴയകാല മുസ്ലിം ലീഗ് നേതാവാണ്. കീഴൂർ-ചാവശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം, ചാവശ്ശേരി മഹല്ല് കമ്മിറ്റി ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചാവശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: കെ.കെ. സുഹറ. മക്കൾ: സുബൈദ, ഫാത്തിമ, താഹിറ, ആമിന, കെ.കെ. മുനീർ (മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ സെക്രട്ടറി), ഷഫീന, സാജിത, മുംതാസ്. മരുമക്കൾ: മുഹമ്മദലി, ഹാരിസ്, റസാഖ് മൗലവി, അബ്ദുൽ കരീം, നുസൈബ, നാസർ, നൗഷാദ്, റഷീദ്. സഹോദരങ്ങൾ: കാദർകുട്ടി, ബഷീർ, സുഹറ, പരേതയായ കുഞ്ഞലീമ.