നടൻ ശ്രീനിവാസന്റെ സഹോദരൻ രവീന്ദ്രൻ
കൂത്തുപറമ്പ്: നടൻ ശ്രീനിവാസന്റെ സഹോദരൻ പാട്യം കോങ്ങാറ്റയിലെ പി.കെ. രവീന്ദ്രൻ (78) ചെന്നൈയിൽ നിര്യാതനായി. പിതാവ്: പരേതനായ ഉച്ചമ്പള്ളി ഉണ്ണിമാസ്റ്റർ. മാതാവ്: പരേതയായ പി.കെ ലക്ഷ്മി. ഭാര്യ: ഭാനുമതി. മക്കൾ: സന്ദീപ്, സുമിത്ത്. മരുമകൾ: ദുർഗ. മറ്റുസഹോദരങ്ങൾ: വനജ (റിട്ട. അധ്യാപിക, വടക്കുമ്പാട് എൽ.പി), രാജഗോപാൽ (ദുബൈ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വള്ള്യായി തണൽ വാതക ശ്മശാനത്തിൽ.