കൊയിലാണ്ടി: സി.പി.എം മുൻ ജില്ല കമ്മിറ്റി അംഗം സി.ആർ. നായർ (90) നിര്യാതനായി. പന്തലായനി യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. കെ.പി.ടി.യു രൂപവത്കരണത്തിൽ നേതൃപരമായ പങ്കുവഹിച്ചു.
കെ.എ.പി.ടി.യു വടകര വിദ്യാഭ്യാസ ജില്ല കമ്മിറ്റി അംഗമായിരുന്നു. 1973ലെ അധ്യാപക സമരത്തിൽ പങ്കെടുത്തു. മത്സ്യത്തൊഴിലാളി സംഘടന കെട്ടിപ്പടുക്കുന്നതിൽ പങ്കാളിയായി.
ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ. മക്കൾ: ചന്ദ്രനാഥ്, പുഷ്പ, ഗീത, ബീന, പരേതനായ സുരേന്ദ്രൻ. മരുമക്കൾ: അനിത, ദാമോദരൻ (മുചുകുന്ന്), മോഹൻദാസ് (ഫാർമസിസ്റ്റ്), രാജീവൻ (ബിസിനസ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.