കോട്ടക്കകം: കൊത്തളം റോഡ് സുഖവാസിൽ പരേതനായ എം.ആർ. സുകുമാരൻ നായരുടെ ഭാര്യ വസന്ത എസ്. നായർ (80) നിര്യാതയായി. വട്ടിയൂർകാവ് സരസ്വതി വിദ്യാലയത്തിന്റെ മുൻ ചെയർമാനും ഹോട്ടൽ സുഖവാസിന്റെ ഉടമസ്ഥയും ആണ്. മക്കൾ: അജിത്, സതീഷ്. മരുമക്കൾ : അജിത, ജ്യോതി. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് തൈക്കാട് ശാന്തി കവാടത്തിൽ.