തലശ്ശേരി: എരഞ്ഞോളി പാലം താഴെ കച്ചുമ്പ്രത്ത് വീട്ടിൽ വത്സല (67) നിര്യാതയായി. ഭർത്താവ്: കെ.പി. വത്സലൻ. മക്കൾ: നിർമൽദേവ്, ഫെബിന. മരുമക്കൾ: ശ്രീജിത്ത് (ബംഗളൂരു), പ്രിയ. സഹോദരങ്ങൾ: അശോകൻ, കനകൻ, ദിനേശൻ, പരേതരായ ശീധരൻ, ശശീന്ദ്രൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.