കാഞ്ഞിരോട്: ചക്കരക്കല്ല് റോഡിൽ ഹിറ ബസ് സ്റ്റോപ്പിനു സമീപം അഫ്രാസിലെ പാറക്കൽ വണത്താൻകണ്ടി സാഹിറ (49) നിര്യാതയായി. പരേതനായ പള്ളിക്കൽ സദ്റാക്കണ്ടി അബ്ദുൽ ഖാദറിന്റെയും പാറക്കൽ വണ്ണത്താൻകണ്ടി ആസ്യയുടെയും മകളാണ്. ഭർത്താവ്: പരേതനായ ഡി.വി. അബ്ദുൽറഷീദ്(വാരം).മക്കൾ: അഫ്രോസ്, അഫ്സർ (ഇരുവരും ഖത്തർ), അഫ്ര (കുവൈത്ത്). മരുമക്കൾ: മുഷ്താഖ് കാനിച്ചേരി (കുവൈത്ത്), റഹീമ (കക്കാട്), ഷാഹ്സാദ (ചക്കരക്കല്ല്). സഹോദരങ്ങൾ: അഷ്റഫ്, സജ്ന, ഹാജിറ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞിരോട് പഴയപള്ളി ഖബർ സ്ഥാനിൽ.