തലശ്ശേരി: മാടപ്പീടിക രാധാകൃഷ്ണ മഠത്തിന് സമീപം ദേവികയിൽ പി. ഷർമിള (46) മുംബൈയിൽ നിര്യാതയായി. പരേതനായ വലിയകത്ത് പങ്കജാക്ഷന്റെയും സരളയുടെയും മകളാണ്. ഭർത്താവ്: മഹേന്ദ്രൻ (കണ്ണൂർ ചാത്തോടകത്ത്). മക്കൾ: റിയ മഹേന്ദ്രൻ, കൗശിക് മഹേന്ദ്രൻ (ഇരുവരും വിദ്യാർഥികൾ, മുംബൈ). സഹോദരങ്ങൾ: ഓംനാഥ് (ലാലു), നിതാദേവി ), ശ്രീനാഥ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് തലായി സമുദായ ശ്മശാനത്തിൽ.