മാറഞ്ചേരി: മാറഞ്ചേരിയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകനും സ്വാതന്ത്ര്യസമരസേനാനി ഇ. മൊയ്തു മൗലവിയുടെ സഹോദരപുത്രനുമായ ഇളയേടത്ത് ചേക്കു (98) നിര്യാതനായി. ആദ്യകാല ഖത്തർ-മാറഞ്ചേരി പ്രവാസി കൂട്ടായ്മയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. ഭാര്യ: നഫീസ. മക്കൾ: റസിയ, ഇസ്മായീൽ (ഖത്തർ), സൈനബ, സുബൈദ, സക്കീർ, ഷമീർ (ഇരുവരും യു.എ.ഇ). മരുമക്കൾ: മുഹമ്മദലി (ചെറുവത്താനി), ജാസ്മിൻ, സീനത്ത്, നസ്റ, പരേതരായ ഹാരിഫ്, ഉസ്മാൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കോടഞ്ചേരി പള്ളി ഖബർസ്ഥാനിൽ.