കാസർകോട്: ദീർഘകാലം കാസർകോട് മാർക്കറ്റ് റോഡിലെ വ്യാപാരിയും കരാറുകാരനുമായിരുന്ന എരുതുംകടവിലെ ടി.എ. മുഹമ്മദ് ഹാജി ചെമനാട് (96) നിര്യാതനായി. എരുതുംകടവ് മുഹ്യുദ്ദീൻ ജുമാമസ്ജിദ്, ബിലാൽ മസ്ജിദ് എന്നിവയുടെ പ്രസിഡന്റായിരുന്നു. മുസ്ലിം ലീഗ് കാസർകോട് മണ്ഡലം ട്രഷററുമായിട്ടുണ്ട്. ഭാര്യ: സൈനബ. മക്കൾ: എം.എ. സലാഹുദ്ദീൻ (റിട്ട. ചീഫ് എൻജിനീയർ, കെ.ഡബ്ല്യു.എ), കെ.എം. അബ്ദുൽ മജീദ് (സൗദി), ആയിഷ, മൈമൂന, ഉമ്മാലിമ്മ, കെ.എം. നാസർ, മറിയുമ്മ. മരുമക്കൾ: കെ.സി. മറിയം, മുംതാസ്, ഖമറുന്നിസ, പി.എം. മുഹമ്മദ് അബ്ദുറഹ്മാൻ, സി.പി. ഉബൈദ്, പരേതരായ കെ.എ. റഹ്മാൻ, ഡോ. അബ്ദുൽ റസാഖ്.