കാഞ്ഞിരോട്: കാഞ്ഞിരോട് പഴയപള്ളിക്ക് സമീപം കൂരന്റവിട നൂർ മഹലിൽ താമസിക്കുന്ന തളയൻകണ്ടി അഹമ്മദ് (66) നിര്യാതനായി. റിയാദിൽ മുൻകാല പ്രവാസിയായിരുന്നു. പരേതരായ കൂടാളി കുണ്ടന്റെവിട അബ്ദുല്ലയുടെയും തളയൻകണ്ടി കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: എം.പി. ഫാത്തിമ. മക്കൾ: ശിഹാബ് (ദുബൈ), ആയിഷ, റഹ്മത്ത്, സൗദത്ത്. മരുമക്കൾ: അബ്ദുസലാം, സജീർ (ഇരുവരും കൂടാളി), മുഹമ്മദ് (ഉരുവച്ചാൽ കയിനി), ഫാമിദ (കുടിക്കമൊട്ട). സഹോദരങ്ങൾ: ഇബ്രാഹിം, പരേതരായ അബൂബക്കർ, ഫാത്തിമ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞിരോട് പഴയ പള്ളി ഖബർസ്ഥാനിൽ.