വടകര: മുന്‍ നഗരസഭ കൗണ്‍സിലര്‍ പറമ്പത്ത് പി. അബ്ദുല്‍ കരിം (52) നിര്യാതനായി. മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി, ശൈഖ് മസ്ജിദ് മഹല്ല് കമ്മിറ്റി സെക്രട്ടറി, മനാറുല്‍ ഇസ് ലാം സഭ കോര്‍പറേറ്റ് സ്കൂള്‍ മാനേജിങ് കമ്മിറ്റി മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മൂന്നു തവണ പാണ്ടികശാല വാര്‍ഡിനെ പ്രതിനിധാനംചെയ്ത് മുനിസിപ്പല്‍ കൗണ്‍സിലറായി. ഭാര്യ: സുബൈദ(ചാലിക്കര). പിതാവ്: പരേതനായ മൊയ്തു, മാതാവ്: പരേതനായ കുഞ്ഞയിശ. സഹോദരങ്ങള്‍: റഫീഖ്, മജീദ്, റയീസ്, തഫ്സീര്‍.