കോട്ടക്കൽ: പറപ്പൂർ സ്വദേശി പരേതനായ തൊട്ടിയിൽ അബ്ദുല്ല മാഷിന്റെ മകനും മഞ്ചേരി മേലാകത്ത് താമസക്കാരനുമായ അബ്ദുൽ ജലീൽ (63) നിര്യാതനായി. മാതാവ്: പരേതയായ പണ്ടാരത്തിൽ പത്തുമുണ്ണി. ഭാര്യ: നൂർജഹാൻ. മക്കൾ: നാജിഹ്, അബ്ദുൽ ജലീൽ, നദീം അബ്ദുൽ ജലീൽ (ഇരുവരും ദുബൈ). മരുമക്കൾ: ഷെറിൻ. സഹോദരങ്ങൾ: എൻജിനീയർ മൊയ്തീൻ കുട്ടി (മഞ്ചേരി), ഡോ. ടി. അഹമ്മദ് (അൽനൂർ പോളി ക്ലിനിക്, ദുബൈ), ഡോ. ടി. അബ്ദുൽറഹ്മാൻ (നേഹ ഹോസ്പിറ്റൽ, കോട്ടക്കൽ), താഹിറ (പുത്തൂർപള്ളിക്കൽ), റസിയ ടീച്ചർ (ആട്ടീരി), പരേതരായ ഡോക്ടർ റഹീം, കദിയാമകുട്ടി(വീണാലുക്കൽ), ഖൈറുന്നീസ (എടരിക്കോട്).