കോഴിക്കോട്: പൊന്മാടത്ത് സുഹറ (62) ഖത്തറിൽ വാഹനപകടത്തിൽ മരിച്ചു. പരേതനായ കെ. കുഞ്ഞായിൻ കോയയുടെ ഭാര്യയും പരേതനായ സക്കാത്ത് വീട് അബൂബക്കർ കോയയുടെയും പൊന്മാടത്ത് ബീവിയുടെയും മകളുമാണ്. മക്കൾ: കെ. സീന (ഹിമായത്ത് സ്കൂൾ ടീച്ചർ), കെ. ഷമീർ, കെ. സുനിത (കോഴിക്കോട് കോർപറേഷൻ), കെ. ശബ്നം. മരുമക്കൾ: വലിയകത്ത് യാസിദ് മുഹമ്മദ് (കള്ളിയത്ത് ടി.എം.ടി), പാറ്റയിൽ സലിം (കാരന്തൂർ മർകസ് ഹയർ സെക്കൻഡറി സ്കൂൾ), തൃശൂർ മാറാത്ത് അബ്ദുൽ അസീസ് (ഖത്തർ). സഹോദരങ്ങൾ: എസ്.വി. മുസ്തഫ, എസ്.വി. അബ്ദുൽ സലിം, എസ്.വി. ഫാറൂഖ്, എസ്.വി. സാഹിദ, എസ്.വി. സാജിദ. ഖബറടക്കം പിന്നീട്.