തലശ്ശേരി: കതിരൂർ ആറാം മൈൽ വേറ്റുമ്മൽ ഹേമ വില്ലയിൽ ശിശുരോഗ വിദഗ്ധൻ ഡോ. പി.എസ്. ഭട്ട് (83) നിര്യാതനായി. ലിബിയയിലെ 35 വർഷത്തെ സേവനത്തിനു ശേഷം നാട്ടിലെത്തി അഞ്ചരക്കണ്ടി മെഡിക്കൽ കോളജ്, തലശ്ശേരി മഞ്ഞോടി ഇന്ദിര ഗാന്ധി ഹോസ്പിറ്റൽ, കൂത്തുപറമ്പ് കോഓപറേറ്റിവ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഹേമ ഭട്ട്. മക്കൾ: ഡോ. പാവന ഭട്ട് (ലണ്ടൻ), ഡോ. പ്രനിൽ ഭട്ട്. മരുമകൻ: ഡോ. ആന്റിനിവേ (ലണ്ടൻ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് എരുവട്ടിയിലെ തറവാട്ടുവളപ്പിൽ.