പയ്യാവൂർ: പൈസക്കരി സെന്റ് മേരീസ് യു.പി സ്കൂൾ റിട്ട. അധ്യാപിക ചീരാംകുഴിയിൽ കുടുംബാംഗം സി.വി. ചിന്നമ്മ (87) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ. പരേത, പയ്യാവൂർ ഗ്രാമപഞ്ചായത്ത് മുൻ മെംബറായിരുന്നു. ഭർത്താവ്: പരേതനായ ജോസഫ് തച്ചുകുന്നേൽ. മക്കൾ: ലീന (റിട്ട. അധ്യാപിക, ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ), ഫാ. ജോസ് തച്ചുകുന്നേൽ (ഡയറക്ടർ, പട്ടാരം വിമലഗിരി ധ്യാനകേന്ദ്രം), ജോയി, പരേതനായ ബേബിച്ചൻ. മരുമക്കൾ: ലൂക്ക് മാത്യു പറത്താനത്ത് (റിട്ട. അധ്യാപകൻ, ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ), മായ മാത്തൻകുന്നേൽ (തടിക്കടവ്).