കണ്ണൂർ: പഴയങ്ങാടി ഗാർഡിയൻ ഏയ്ഞ്ചൽസ് ഓൾഡേജ് ഹോം അന്തേവാസി കല്യാണിയമ്മ (72) നിര്യാതയായി. നേരത്തെ ചിറക്കൽ പഞ്ചായത്തിലെ പുതിയതെരുവിൽ തനിച്ചു താമസിച്ച് കൂലിപ്പണിയെടുത്തിരുന്നു. അസുഖബാധിതയായി കിടപ്പിലായതോടെ കഴിഞ്ഞവർഷമാണ് ഓൾഡേജ് ഹോമിലേക്ക് മാറ്റിയത്.