കാഞ്ഞങ്ങാട്: കിടപ്പുമുറിയിലെ സീലിങ് ഫാനിൽ തൂങ്ങിയനിലയിൽ കണ്ട യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മുറിയനാവിയിലെ അബ്ദുൽ മജീദിന്റെ മകൾ പി.കെ. ഷുഹൈറ (26) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്നിന് ആവിയിലെ വീട്ടിലാണ് സംഭവം. യുവതിയെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. കോഴിക്കോട് സ്വദേശി ശരീദാണ് ഭർത്താവ്. മാതാവ്: ശകീല. സഹോദരങ്ങൾ: ഫവാസ്, സഫീദ.