വെസ്റ്റ് ബംഗാൾ സ്വദേശി സിക്കന്തറാണ് മരിച്ചത്തലശ്ശേരി: വീട് നിർമാണത്തിനിടയിൽ മുകൾനിലയിലെ ബീം തകർന്ന് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. വെസ്റ്റ് ബംഗാൾ സ്വദേശി സിക്കന്തർ മഹ്ദോം (34) ആണ് മരിച്ചത്. പിതാവ്: ലാൽദർ. മാടപ്പീടിക ജങ്ഷന് സമീപം വെള്ളിയാഴ്ച ഉച്ചക്കാണ് അപകടം. പുതുതായി പണിയുന്ന വീടിന്റെ മുകൾനിലയിലെ മുറിയുടെ ബീമും സൺഷേഡുമാണ് താങ്ങ് നീക്കുന്നതിനിടയിൽ ഇളകി സിക്കന്തറിന്റെ ദേഹത്തു വീണത്. കഴിഞ്ഞ ഏതാനും മാസങ്ങളായി നിർമാണപ്രവൃത്തി നടക്കുകയാണിവിടെ. മതിയായ സുരക്ഷയില്ലാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം. ദിവസങ്ങൾക്കു മുമ്പാണ് കോൺക്രീറ്റ് ബീം വാർത്തിരുന്നത്. നിർമാണപ്രവൃത്തിക്ക് വേറെയും തൊഴിലാളികളുണ്ടായിരുന്നു. അവരെല്ലാം മറ്റു ഭാഗങ്ങളിലായിരുന്നതിനാൽ രക്ഷപ്പെട്ടു. പഴയ വീട് പൊളിച്ചുമാറ്റിയ സ്ഥലത്താണ് പുതിയ വീട് നിർമാണം നടക്കുന്നത്.