ഫറോക്ക്: ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റി ട്രഷററും ഫറോക്ക് മഹല്ല് കമ്മിറ്റി പ്രസിഡന്റുമായിരുന്ന പരേതനായ കളത്തിങ്ങൽ അമ്പലങ്ങാട്ട് ഹസൻകുട്ടി ഹാജി എന്ന മാനുവിന്റെ മകൻ ഹാറൂൺ റഷീദ് (65) നിര്യാതനായി. മാതാവ്: കളത്തിങ്ങൽ വാലഞ്ചേരി ഇത്തൈമകുട്ടി (ചിന്ന). ഭാര്യ: സറീന രാമനാലുങ്ങൽ (മംഗലം). മക്കൾ: ബിനിത, റിനിത, ഫിഫിത. മരുമക്കൾ: ഫിറോസ് ബാബു (ചുങ്കത്തറ), മൊഹിയുദ്ദീൻ (മലപ്പുറം). സഹോദരങ്ങൾ: പരേതനായ ഹനീഫ് മുഹമ്മദ്, ഹബീബ് റഹ്മാൻ, നസീമ, നജ്മ. സഹോദരീ ഭർത്താക്കന്മാർ: മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്, എം.എം. നജീബ് (കോഴിക്കോട്).