മുക്കം: കേരള മുസ്ലിം ജമാഅത്ത് വെസ്റ്റ് കൊടിയത്തൂര്‍ യൂനിറ്റ് അംഗം പറക്കുഴി കൊടപ്പന പി.കെ.സി. അബ്ദുസ്സലാം (55) ഒമാനിൽ നിര്യാതനായി. പരേതനായ പി.കെ.സി. മുഹമ്മദിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: സാറ തറമ്മൽ (ചെറുവാടി). മക്കൾ: സമാഹ് (ഒമാൻ), സഹലത്ത്, സ്വാലിഹ. സഹോദരങ്ങൾ: സാദിഖ് (സൗദി), ഇസ്സുദ്ദീൻ (യു.എ.ഇ), അഷ്റഫ്, യാസർ (ഒമാൻ), റഫീഖ് (പൊതു വിതരണ കേന്ദ്രം, സൗത്ത് കൊടിയത്തൂർ), റുഖിയ്യ, റസീന. ഖബറടക്കം ശനിയാഴ്ച പകൽ 12ന് വെസ്റ്റ് കൊടിയത്തൂര്‍ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.