തിരുവമ്പാടി: കൂടരഞ്ഞി മരഞ്ചാട്ടിയിൽ നിയന്ത്രണംവിട്ട പിക്കപ്പ് വാനിടിച്ച് കാൽനട യാത്രികൻ മരിച്ചു. മരഞ്ചാട്ടി കാക്കിരി മൊയ്തീൻ (68) ആണ് മരിച്ചത്. വാൻ ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡരികിൽ നിർത്തിട്ട കാറിൽ ഇടിച്ചശേഷം റോഡിന് വശത്തെ പറമ്പിലേക്ക് മറിഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് 4.30 നായിരുന്നു അപകടം.
കക്കാടംപൊയിൽ ഭാഗത്തുനിന്നും മരം ലോഡ് കയറ്റി വരുകയായിരുന്ന വാൻ മരഞ്ചാട്ടി മർകസ് ഓർഫനേജിന് സമീപത്തെ ഇറക്കത്തിൽ നിയന്ത്രണം വിടുകയായിരുന്നു. മൊയ്തീന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഖബറടക്കം മരഞ്ചാട്ടി ജുമാസ്ജിദ് ഖബർസ്ഥാനിൽ ശനിയാഴ്ച നടക്കും. ഭാര്യ: ആമിന. മക്കൾ: മുഹമ്മദാലി, ജമീല, നസിയ, ഫൗസിയ. മരുമക്കൾ: സുബൈർ, പരേതനായ അഷ്റഫ്, അഹമ്മദ് കുട്ടി (കുളിരാമുട്ടി), ജുമാന.